കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു


കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ഈസ്റ്റ്‌ ചാലക്കുടി വെട്ടുകടവ് സ്വദേശി കല്ലൂപ്പറമ്പിൽ ഷമീറിനെയാണ് (37) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ നവംമ്പർ മാസത്തിൽ കാപ്പ ചുമത്തി ഷമീറിനെ നാടുകടത്തിയിരുന്നു.സബ് ഇൻസ്‌പെക്ടർമാരായ  ഷാജു എടത്താടൻ, ജോൺസൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ഇരിഞ്ഞാലക്കുട സബ് ജയിലിലേക്ക് മാറ്റി.

Post a Comment

0 Comments