കലാമണ്ഡലം അവാർഡ്,ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു


2022 ലെ കേരള കലാമണ്ഡലം കല്‌പിത സർവകലാശാല ഫെലോഷിപ്പ്/അവാർഡ്/എൻഡോവ്മെന്റുകൾ പ്രഖ്യാപിച്ചു. കഥകളി സംഗീതത്തിൽ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്കും കൂടിയാട്ടത്തിൽ വേണുജിക്കുമാണ് ഫെല്ലോഷിപ്പ്. കഥകളി വേഷത്തിന് ആർ.എൽ.വി ദാമോദര പിഷാരടിക്ക് കഥകളി സംഗീതത്തിന് കലാമണ്ഡലം നാരായണൻ നമ്പൂതിരിക്കും മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർക്കും മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഭാഗ്യേശ്വരിയും അവാർഡ് ജെതാക്കളായി. ഡോ. ടി.എസ്. മാധവൻകുട്ടി ചെയർമാനും, ഡോ.എ.എൻ. കൃഷ്ണൻ, ശ്രീമതി. കലാമണ്ഡലം ഹുസ്‌നബാനു, ശ്രീ. പെരിങ്ങോട് ചന്ദ്രൻ, ഡോ. കെ.വി. വാസുദേവൻ, ഡോ. എം.മനോജ് കൃഷ്ണ, എം. മുരളീധരൻ, ശ്രീവൽസൻ തിയ്യാടി എന്നിവർ അംഗങ്ങളും, കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ്‌കുമാർ. പി മെമ്പർ സെക്രട്ടറിയുമായ പുരസ്ക്‌കാര നിർണ്ണയ സമിതിയാണ് ഫെലോഷിപ്പുകളും അവാർഡുകളും എൻഡോവ്‌മെൻ്റുകളും നിർണ്ണയിച്ചത്. താഴെ പറയുന്നവരാണ് ഫെലോഷിപ്പ്/അവാർഡ്/ എൻഡോവ്‌മെൻ്റ് എന്നിവക്ക് അർഹരായിട്ടുള്ളത്.

Post a Comment

0 Comments