കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ കുടുങ്ങി.സംഭവം തൃശൂരിൽ.


തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റും വിജിലൻസിൻ്റെ പിടിയിലായി. തെക്കുംകര വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥലം തരംമാറ്റുന്നതിനായി 3,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസിൻ്റെ നടപടി. കോണത്തുകുന്ന് സ്വദേശിയാണ് പരാതിക്കാരൻ.
പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം തരംമാറ്റുന്നതു സംബന്ധിച്ച റിപ്പോർട്ട്‌ നൽകുന്നതിനായി ഈ മാസം 13ന്

വില്ലേജ് ഓഫീസർ ആവശ്യപ്പെട്ട 3,500 രൂപ കൈക്കൂലി ആണെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ വിവരം തൃശൂർ വിജിലൻസ് ഡിവൈഎസ്പി സേതു കെ സിയെ അറിയിച്ചു. തുടർന്ന്, പരാതിക്കാരൻ തൃശൂർ വിജിലൻസ് ഓഫീസിൽ എത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തു. ഇതോടെ പ്രതികളെ പിടികൂടാനായി വിജിലൻസ് കെണിയൊരുക്കി.


വിജിലൻസ് ഫിനോഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽനിന്നു സാദിഖും ഹാരീസും കൈപ്പറ്റുന്നതിനിടെ സമീപത്തു മറഞ്ഞിരുന്ന ഉദ്യോഗസ്ഥർ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി സേതു കെ സി, ഇൻസ്‌പെക്ടമാരായ സജിത്ത് കുമാർ, എസ്ഐ ജയകുമാർ, സുദർശനൻ, സിപിഒമാരായ വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, അരുൺ, ലിജോ, രഞ്ജിത്, ഡ്രൈവർമാരായ രതീഷ് എന്നിവരാണുണ്ടായിരുന്നത്.

Post a Comment

0 Comments