ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനും നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനും തൃപ്രയാർ ക്ഷേത്രദർശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്ന് രാവിലെ 6.31-നാണ് അദ്ദേഹം യാത്രതിരിച്ച അദ്ദേഹം ഗുരുവായൂരിൽ എത്തി. കൊച്ചിയിൽനിന്ന് ഹെലിക്കോപ്റ്ററിലാണ് അദ്ദേഹം ഗുരുവായൂരിൽ എത്തിയത്.
ശീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ ഇറങ്ങുന്ന അദ്ദേഹത്തെ ജില്ലാ ഭരണകൂടവും ബിജെപി. നേതാക്കളും സ്വീകരിച്ചു. 7.45 ഓടെയാണ് ക്ഷേത്രത്തിലെത്തിയത്. ദർശനത്തിനുശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കു മടങ്ങും. ഉദയാസ്തമയ പൂജ നടക്കുന്ന സമയത്താണ് ദർശനം. പ്രധാനമന്ത്രിയ്ക്ക് ക്ഷേത്രത്തില്‍ താമര പൂവ് കൊണ്ട് തുലഭാരം നിശ്ചയിച്ചിട്ടുണ്ട്. 8.45 ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തും. പ്രധാനമന്ത്രിയെ പ്രത്യേക സ്വര്‍ണ തളിക നല്‍കിയാണ് സുരേഷ് ഗോപി സ്വീകരിക്കുക. ഒൻപതിന് ശ്രീവത്സത്തിലെത്തി ധ്യാനത്തിനും വിശ്രമത്തിനും ശേഷം 9.45ന് തൃപ്രയാർ ക്ഷേത്രത്തിലേക്കു തിരിക്കും. 10.30-ഓടെ ക്ഷേത്രദർശനം. തുടർന്ന് 11.11-ന് വലപ്പാട് ഹെലിപ്പാഡിൽനിന്ന് കൊച്ചിയിലേക്കു മടങ്ങും.കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂര്‍ നഗരസഭയിലും കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സന്ദർശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ആറു മുതൽ 10 വരെ ക്ഷേത്രത്തിന്റെ 100 മീറ്റർ പരിധിക്കുള്ളിലേക്ക് പ്രവേശനമില്ല. അനുവദിക്കപ്പെട്ട കല്യാണക്കാരെയും,ക്ഷേത്രം ഡ്യൂട്ടിക്കാരെയും മാത്രമേ കടത്തിവിടുകയുള്ളൂ. ഇവരിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റും വ്യക്തിവിവരരേഖകളും പൊലീസ് ശേഖരിച്ചു.പ്രധാനമന്ത്രി വന്നിറങ്ങുന്ന ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡ് മുതൽ ഗുരുവായൂർ വരെ പൊലീസിന്റെ കടുത്ത നിയന്ത്രണമാണ്. ക്ഷേത്രനടയുടെ നാലു നടവഴികളിലും 100 മീറ്റർ പരിധിയിൽ ഡോർ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചു. ക്ഷേത്രവും പരിസരവും എസ്‌പി.ജി.യുടെയും പൊലീസിന്റെയും കനത്ത നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി ഇറങ്ങുന്ന വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ട് മുതൽ പോളി ജങ്ഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചു. ക്ഷേത്രം റോഡിൽ കൈവരിയില്ലാത്ത സ്ഥലങ്ങളിലും ബാരിക്കേഡുണ്ട്.ഇന്ന് ഗുരുവായൂരിൽ വിവാഹിതരാകുന്നവർക്ക് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാം. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കുന്നു. എല്ലാവരും രാവിലെ തന്നെ ഉടുത്തൊരുങ്ങി പെൺവീട്ടുകാരുടെ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടണ്ട്.രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നലെയാണ് കൊച്ചിയിലെത്തിയത്.

0 Comments