സ്കൂളുകളിലെ സെൻ്റ് ഓഫ് ചെലവ് കുറക്കണമെന്ന് ജില്ലാ കളക്ടർ


അധ്യായന വർഷത്തിൻ്റെ അവസാന വേളകളിൽ നടത്തുന്ന സെൻ്റ് ഓഫ് ചെലവ് കുറഞ്ഞ രീതിയിൽ നടത്തണമെന്നും അധ്യാപകർ  അത് നടപ്പിലാക്കണമെന്നും ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ നിർദേശിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ  സെൻ്റ് ഓഫ് ചെലവ് എല്ലാ രക്ഷിതാക്കൾക്കും വഹിക്കാൻ കഴിയുന്ന ഒന്നാകണമെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം എൽ.എയാണ് ആവശ്യപ്പെട്ടത്.  യോഗത്തിൽ ഇതിനായി വേണ്ട നടപടി എടുക്കാൻ കലക്ടർ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ വികസന സമിതി യോഗത്തിൻ്റെ സമയമായ എല്ലാ മാസത്തെയും അവസാന ശനിയാഴ്ച രാവിലെ ജനപ്രതിനിധികൾ പങ്കെടുക്കേണ്ട സർക്കാർ യോഗങ്ങൾ ഉദ്യോഗസ്ഥർ നിശ്ചയിക്കരുതെന്നും കെ.കെ.രാമചന്ദ്രൻ എം.എൽ.എ യുടെശ്രദ്ധ ക്ഷണിക്കലിന് ജില്ലാ കളക്ടർ നിർവ്വഹണ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price