തൃശൂര്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍


തൃശൂര്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍. മത്സരിച്ചാല്‍ മിഠായി തെരുവില്‍ ഹല്‍വ കൊടുത്തത് പോലെയാകുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ എത്തിയതിന് പിന്നാലെയാണ് പ്രതികരണം.മണിപ്പൂരിലെ ദാരുണമായ സംഭവത്തിൽ മോദി മാപ്പ് പറയണമായിരുന്നു. വടക്കുംനാഥന്റെ മണ്ണിൽ വനിതകളുടെ മുന്നിൽ മോദി അത് ഏറ്റു പറയണമായിരുന്നു.തെരഞ്ഞെടുപ്പിന് മുൻപ് വനിതാ സംവരണ ബില്ല് നടപ്പിലാക്കാൻ മോദിക്ക് ചങ്കൂറ്റമുണ്ടോ?. മോദി വന്നതുകൊണ്ട് തൃശൂരിൽ കച്ചവടക്കാർക്ക് നേട്ടമുണ്ടായി. നല്ല കച്ചവടം തന്നതിന് നന്ദിയുണ്ട്‌. സ്വർണ്ണക്കടത്ത് കേസിൽ ഏഴര കൊല്ലമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെ ഒന്ന് സ്‌പർശിക്കാൻ കഴിഞ്ഞില്ല. പലരും പടച്ചുവിടുന്ന അപസർപ്പക കഥകളെ തങ്ങൾ ഭയപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഞങ്ങൾ ഇതിനെ ഭയപ്പെടുന്നില്ല. ഏത് അന്വേഷണത്തെയും നേരിടാൻ ഒരു പ്രയാസവും ഇല്ല എന്ന് നേരത്തെ പറഞ്ഞതാണ്. ഇതുവരെ ഏത് കഥയാണ് നിങ്ങൾക്ക് കിട്ടിയത്. പ്രധാനമന്ത്രി എന്ന പദത്തിലിരുന്ന് മോദി ഇങ്ങനെ പറയാമോ എന്ന് പുനരാലോചിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗം കട്ട് ആൻഡ് പേസ്റ്റ് ആണ്. മൈക്കും കുഴലും കിട്ടിയാൽ എന്തും പറയാം എന്ന് വിചാരിക്കരുതെന്നും, ആൾക്കൂട്ടത്തിന്റെ കയ്യടി കിട്ടാൻ ചിലർ എന്തും പറയുമെന്നും കെ സുരേന്ദ്രന്റെ വിമർശനങ്ങൾക്കും മറുപടിയായി മന്ത്രി പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ‘ചില പാര്‍ട്ടികള്‍ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ചിലര്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താല്‍പര്യം. എന്തായാലും തൃശൂര്‍ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായി തെരുവില്‍ ഹലുവ കൊടുത്തതുപോലെയാവും. മത്സരിച്ചാല്‍ വിവരം അറിയും. മന്ത്രി പറഞ്ഞു.തൃശൂര്‍ പൂരത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിനും മന്ത്രി മറുപടി നൽകി. തൃശൂര്‍ പൂരം ആരും രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും അതിന് ശ്രമിക്കുന്നത് പ്രധാനമന്ത്രിയുടെ ആളുകളെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തിന് രാഷ്ട്രീയമില്ല. എല്ലാ മലയാളികളുടെയും പൂരമായ തൃശൂര്‍ പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടെയും അഭിമാനമായ പൂരമാണത്. അതില്‍ മത-ജാതി-രാഷ്ട്രീയഭേദങ്ങളില്ല. രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തിനെ ആരും രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് പ്രധാനമന്ത്രിയുടെ ആളുകളാണ്.  ബി.ജെ.പി ഇപ്പോള്‍ നടത്തുന്ന കാര്യങ്ങള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments