പുതുമോടിയാകാൻ പുതുക്കാട് താലൂക്ക് ആശുപത്രി- ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു


കൊടകര ബ്ലോക്കിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക്  മികച്ച സേവനങ്ങൾ ലക്ഷ്യമിട്ട് ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. എൻ എച്ച് എം, ഐ ഐ പി അനുവദിച്ച 3.25 കോടി രൂപ ഉപയോഗിച്ച് പുതുക്കാട് താലൂക്ക് ആശുപത്രിയിലെ പുരുഷ വാർഡിന് മുകളിൽ പണിയുന്ന ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രഡിഡന്റ് എം ആർ രഞ്ജിത് അദ്ധ്യക്ഷനായി.

നിലവിലുള്ള പുരുഷ വാർഡിന്റെ മുകളിൽ രണ്ട് നിലകളിലായി  6610 സ്ക്വയർഫീറ്റ് ഏരിയയാണ് പുതിയതായി നിർമ്മിക്കുന്നത്. ഒന്നാം നിലയിൽ ലാബും ബ്ലഡ് സ്റ്റോറേജ് യൂണിറ്റും പൊതുജനാരോഗ്യ വിഭാഗവുമാണ് സജ്ജീകരിക്കുന്നത്. രണ്ടാം നിലയിൽ ഐസൊലേഷൻ റൂം, നേഴ്സ് സ്റ്റേഷൻ, സ്റ്റാഫ് റൂം, ശുചിമുറികൾ  എന്നിവയോട് കൂടിയ ഫീമെയിൽ വാർഡാണ് ഒരുക്കുന്നത്. പുതിയ ലിഫ്റ്റ്, ഗോവണി മുതലായ സജ്ജീകരണങ്ങളും പുതിയ മാസ്റ്റർ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നാഷണൽ ഹെൽത്ത് മിഷനു വേണ്ടി വാപ്കോസ് ആണ് നിർമ്മാണ ഏജൻസിയായി പ്രവർത്തിക്കുന്നത്. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല മനോഹരൻ,
പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ എം ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവൻ, ബിഡിഒ കെ കെ നിഖിൽ, ആശുപത്രി സൂപ്രണ്ട് സൈമൺ ടി ചുങ്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments