മികവിന്റെ പാതയിൽ തൃക്കൂർ എൽപി സ്കൂൾ

തൃക്കൂർ ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ക്ലാസ് മുറികളും, സ്റ്റേജ്, ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന ബ്ലോക്കിനാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ലഭിച്ച ഒരു കോടി രൂപ തൃക്കൂർ എൽ.പി സ്കൂളിന് അനുവദിച്ചിരുന്നു.
 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത  സുകുമാരൻ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം ആർ രഞ്ജിത്ത് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം മായ രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക്‌ - ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, അധ്യാപകർ, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments