അർബൻ നിധി നിക്ഷേപ തട്ടിപ്പ്;തൃശൂർ ഉൾപ്പടെ അഞ്ച് ജില്ലകളിൽ ഇ.ഡി പരിശോധന


സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ബാങ്കുകളിലാണ് പരിശോധന. പലയിടത്തും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇ ഡി പറഞ്ഞു. കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവെയാണ് ഇ ഡി നടപടി.ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് ബാങ്കിനെതിരായ കേസ്. നിക്ഷേപ തട്ടിപ്പിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായി സംശയവും ഇ ഡിക്കുണ്ട്. കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.കണ്ണൂര്‍ അര്‍ബന്‍ നിധി ബാങ്കിന്റെ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ബാങ്കിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ ശേഖരിക്കലാണ് ലക്ഷ്യം.

Post a Comment

0 Comments