കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമക്ക് നൽകി ഹരിത കർമ്മ സേനാംഗം മാതൃകയായി


കൊടകരയിൽ റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗം മാതൃകയായി.  ശനിയാഴ്ച രാത്രി 8 മണിയോടെയാണ് കൊടകര പഞ്ചായത്ത്‌ 13- ആം വാർഡിലെ ഹരിത
കർമ്മ സേനാംഗമായ പി. ഷിജിനാമോൾക്ക് കൊടകര ധനലക്ഷ്മി ബാങ്കിന് മുന്നിൽ നിന്നും പേഴ്സ് കളഞ്ഞു കിട്ടിയത്. മറ്റത്തൂർകുന്ന് സ്വദേശിയും
മസ്കറ്റിൽ ജോലിക്കാരനുമായ പി.വി. വിഷ്ണുവിന്റേതായിരുന്നു പേഴ്സ്. കൊടകര പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെയും ഹരിത കർമ്മ സേന പഞ്ചായത്ത്‌  കോ-ഓർഡിനേറ്ററുടെയും സാന്നിധ്യത്തിൽ ഷിജിന പേഴ്സ് വിഷ്ണുവിന് കൈമാറി. 

Post a Comment

0 Comments