സർക്കാർ സേവനത്തിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർ സാമൂഹിക സേവനത്തിനും സമയം കണ്ടെത്തണമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു.
പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വിരമിക്കുന്ന സൂപ്രണ്ട് കെ.എസ്. ജയകുമാറിന് റെയിൽവേ സ്‌റ്റേഷനിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ കെ.ഒ.രാജൻ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ബാബുരാജ് മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവൻ, തൃശൂർ സ്‌റ്റേഷൻ മാനേജർ എം.എ. ജോർജ്ജ്, റിട്ടയേർഡ് സ്റ്റേഷൻ സൂപ്രണ്ട് കെ.കെ. മോഹൻ ദാസ്, ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ആർ. വിജയകുമാർ, സ്റ്റേഷൻ സൂപ്രണ്ട് അനന്ത ലക്ഷ്മി, സ്റ്റേഷൻ മാസ്റ്റർ സി.വി. വിനീത്, ചീഫ് കോമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ് കുമാർ എന്നിവർ സംസാരിച്ചു. 36 വർഷത്തെ റെയിൽവേ സേവനത്തിന് ശേഷമാണ് കെ.എസ്. ജയകുമാർ പുതുക്കാട് നിന്നും പടിയിറങ്ങിയത്.
0 Comments