കൊമ്പൻ ഭാരത്‌ വിനോദ് ഓർമയായി


കൊമ്പൻ ഭാരത്‌ വിനോദ് ഓർമയായി.  തൃശൂർ പൂരം അടക്കം കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സാനിധ്യമാണ്. പത്തടി ഉയരക്കാരൻ. 40 വയസ് ആണ് പ്രായം. അമ്പാടിയിൽ വിനോദ് ആതിര വിനോദ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന കൊമ്പൻ 2016ലാണ് കോട്ടയത്ത് എത്തുന്നത്. ഇക്കഴിഞ്ഞ അഷ്ടമി വിളക്കിന് തിരുവൈക്കത്തപ്പന്റെ തിടമ്പ് എഴുന്നള്ളിച്ചത് വിനോദ് ആയിരുന്നു. അതിവേഗത്തിലാണ് കൂട്ടാനയിൽ നിന്ന്  തിടമ്പാനയായി വിനോദിന്റെ വളർച്ച. വൈക്കം, തൃപ്പുണിത്തുറ, ഇരിങ്ങാലക്കുട, തൃശൂർ പൂരം, ഉത്രാളിക്കാവ് പൂരം,ആറാട്ടുപുഴ പൂരം തുടങ്ങി പ്രധാന ഉൽസവങ്ങൾക്കെല്ലാം നിറ സാന്നിദ്ധ്യമാണ്.

Post a Comment

0 Comments