ചേർപ്പ്∙ മുത്തുള്ളിയാലിൽ നിയന്ത്രണം വിട്ട കാർ നാല് സ്കൂട്ടറുകളും, റോഡരികിലെ സൈക്കിളും ഇടിച്ച് റോഡരികിലെ വീട്ടുമതിലിൽ തട്ടി നിന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ പെരുമ്പിള്ളിശേരി ചിറക്കൽ വീട്ടിൽ ജയചന്ദ്രന്(50) സാരമായി പരുക്കേറ്റു. തൃപ്രയാർ ഭാഗത്തേക്ക് ജയചന്ദ്രൻ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ എതിർ ഭാഗത്ത് നിന്നു തെറ്റായ ദിശയിൽ കയറി വന്ന കാർ സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും, റോഡരികിലെ വീട്ടുമതിലിലും ഇടിച്ചാണ് കാർ നിന്നത്. സ്കൂട്ടറിനും, കാറിനും ഇടയിൽ കുടുങ്ങി പോയ ജയചന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 Comments