മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ സ്കാനിംഗിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയിൽ. പൈങ്കുളം സ്വദേശിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശിനികളായ രണ്ട് പേര്‍ പിടിയിലായി. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എ ബ്ലോക്കിലെ സ്കാനിങിന് ബില്ലടയ്ക്കാൻ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിനിയുടെ മാല മോഷണം പോയത്. മാല മോഷ്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്നീട് മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജുവിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളായ ശിവകാമി, റോജ എന്നിവരെ പിടികൂടിയത്.
0 Comments