കോൺഗ്രസ് പുതുക്കാട് നിയോജകമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു


കോൺഗ്രസ് പുതുക്കാട് നിയോജകമണ്ഡലം കൺവെൻഷൻ ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. വരുന്ന പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നില്ലെങ്കിൽ ഈ രാജ്യം മതവർഗ്ഗീയ വാദികളുടെ കൈകളിൽ എന്നേക്കുമായി അകപ്പെടുമെന്നും, രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നും ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ പറഞ്ഞു. അളഗപ്പനഗർ ബ്ലോക്ക് പ്രസിഡൻ്റ് അലക്സ് ചുക്കിരി അദ്ധ്യക്ഷത വഹിച്ചു.  ടി.എൻ. പ്രതാപൻ എംപി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എം.കെ. പോൾസൺ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഡിസിസി ഭാരവാഹികളായ കെ. ഗോപാലകൃഷ്ണൻ, കല്ലൂർ ബാബു, സെബി കൊടിയൻ, ടി.എം.ചന്ദ്രൻ, പുതുക്കാട് ബ്ലോക്ക് പ്രസിഡൻ്റ് സുധൻ കാരയിൽ, പ്രിൻസൻ തയ്യാലക്കൽ, കെ.എം.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments