കൊടകര യിലെ ദിശാ ബോർഡിൽ മാള യുടെ പേര് ചേർക്കണമെന്ന് ആവശ്യം ശക്തമാകുന്നു


കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ക്കാ​യി അ​ധി​കൃ​ത​ര്‍ സ്ഥ​പി​ച്ച ദി​ശാ​ബോ​ര്‍ഡി​ല്‍ മാ​ള​യു​ടെ പേ​രി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ര്‍ക്ക് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്നു. തൃ​ശൂ​ര്‍, മ​ണ്ണു​ത്തി ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മാ​ള​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൊ​ട​ക​ര ശാ​ന്തി ജ​ങ്ഷ​നി​ൽ​നി​ന്ന് സ​ര്‍വി​സ് റോ​ഡി​ലൂ​ടെ ഫ്ലൈ ​ഓ​വ​ര്‍ ജ​ങ്ഷ​നി​ലെ​ത്തി​യ ശേ​ഷം ആ​ളൂ​ര്‍ റോ​ഡ്​ വ​ഴി​യാ​ണ് മാ​ള​യി​ലേ​ക്ക് പോ​കേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന ദി​ശാ​ബോ​ര്‍ഡു​ക​ളൊ​ന്നും ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​ല്ല. ഇ​തു​മൂ​ലം ദൂ​ര​ദി​ക്കു​ക​ളി​ല്‍നി​ന്ന് വ​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ പ​ല​പ്പോ​ഴും വ​ഴി​യ​റി​യാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

തൃ​ശൂ​ര്‍, മ​ണ്ണു​ത്തി ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് വ​രു​മ്പോ​ള്‍ കൊ​ട​ക​ര എ​ത്തു​ന്ന​തി​നു മു​മ്പാ​യി ഉ​ളു​മ്പ​ത്തു​കു​ന്നി​ല്‍ നി​ന്നാ​ണ് മാ​ള ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ തി​രി​യേ​ണ്ട​ത്. ഇ​വി​ടെ സ്ഥാ​പി​ച്ച വ​ലി​യ ബോ​ര്‍ഡി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ പേ​രു​ണ്ടെ​ങ്കി​ലും മാ​ള​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ത് മാ​ള​യി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍വി​സ് റോ​ഡി​ലേ​ക്ക് തി​രി​യാ​തെ നേ​രെ മേ​ല്‍പ്പാ​ലം വ​ഴി മു​ന്നോ​ട്ടു​പോ​കാ​ന്‍ ഇ​ട​യാ​ക്കാ​റു​ണ്ട്.

മേ​ല്‍പ്പാ​ലം ക​ട​ന്ന് ഗാ​ന്ധി​ന​ഗ​റി​ലോ പെ​രി​ങ്ങാം​കു​ള​ത്തോ എ​ത്തു​മ്പോ​ഴാ​ണ് വ​ഴി തെ​റ്റി​യ​താ​യി പ​ല​രും മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് യൂ​ടേ​ണ്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പേ​രാ​മ്പ്ര​യി​ല്‍ ചെ​ന്ന് വാ​ഹ​നം തി​രി​ച്ച് വീ​ണ്ടും കൊ​ട​ക​ര​യി​ലെ​ത്തി മാ​ള​യി​ലേ​ക്ക് പോ​കേ​ണ്ടി​വ​രാ​റു​ണ്ട്. ഉ​ളു​മ്പ​ത്തു​കു​ന്നി​ല്‍ സ്ഥാ​പി​ച്ച വ​ലി​യ ദി​ശാ​ബോ​ര്‍ഡി​ല്‍ മാ​ള​യു​ടെ പേ​രു കൂ​ടി ചേ​ര്‍ത്താ​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടും.

Post a Comment

0 Comments