സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഡീറ്റൈല്‍ പ്രോജക്ട് റിപ്പോര്‍ട്ട് പുതുക്കാട് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. നിലവിലെ നെല്ലായി കമ്മ്യൂണിറ്റി ഹാള്‍ നിലനില്‍ക്കുന്ന സ്ഥലത്താണ് അത്യാധുനിക സൗകര്യത്തോടെ പുതിയ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും 150 പേര്‍ക്ക് ഭക്ഷണം കഴിക്കാനും 200 പേര്‍ക്ക് ഇരിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിന്റെ നേതൃത്വത്തിലാണ് ഡിപിആര്‍ തയ്യാറാക്കിയത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഒന്നര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
ചടങ്ങില്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബീന സുരേന്ദ്രന്‍, കെ.സി പ്രദീപ്, എം.കെ ഷൈലജ ടീച്ചര്‍, എന്‍.എം. പുഷ്പാകരന്‍, കവിത സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments