പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു




പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സനുമായ ബീന സുരേന്ദ്രന്‍ അവതരിപ്പിച്ചു. 28,57,45,741 രൂപ വരവും 28,07,08,000 രൂപ ചെലവും 50,37,741 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും, മാലിന്യ സംസ്‌കരണത്തിനും, കുടിവെള്ളം, ദാരിദ്ര്യ ലഘൂകരണം, പശ്ചാത്തല സൗകര്യ വികസനം എന്നിവയ്ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. പഞ്ചായത്തില്‍ പുതിയതായി ബഡ്‌സ് സ്‌കൂള്‍, വാതക ശ്മശാന നിര്‍മാണം, ലൈഫ് ഭവന പദ്ധതി, മൂന്നാമത്തെ ജനകീയ ഹോട്ടല്‍, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി പഞ്ചമി പഠന കേന്ദ്രം, പ്രധാന പാതയോരങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ എന്നീ പദ്ധതികള്‍ ഈ ബജറ്റില്‍ വിഭാവനം ചെയ്യുന്നു.
ബജറ്റ് അവതരണ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ആമുഖ പ്രസംഗം നടത്തി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സി. പ്രദീപ്, എം.കെ ഷൈലജ, എന്‍.എം പുഷ്പാകരന്‍, ജനപ്രതിനിധികള്‍, സെക്രട്ടറി ജി.സബിത തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments