പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോനയുടെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ ആബാ 2024 ബൈബിള്‍ കണ്‍വെന്‍ഷന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 3 വരെ വൈകിട്ട് 4.30 മുതല്‍ 9.30 വരെ ആമ്പല്ലൂര്‍ ജോര്‍ജ്ജ് ടൗണിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. കണ്‍വെന്‍ഷന്‍ ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കും. ബുധനാഴ്ച വൈകിട്ട് 6ന് തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 3ന് രാവിലെ രാവിലെ 9.30 മുതല്‍ 11.30 വരെ യുവാക്കള്‍ക്കുള്ള ക്ലാസ്, 11.30 മുതല്‍ 12.30 വരെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഫെബ്രുവരി 29, മാര്‍ച്ച് 1,2 തിയതികളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചതിരിഞ്ഞ് 3 മുതല്‍ 4.30 വരെയും കുമ്പസാരം ഉണ്ടായിരിക്കും. ഫൊറോന പള്ളിയുടെ ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. പുതുക്കാട് ഫൊറോന പള്ളി വികാരി ഫാ. പോള്‍ തേയ്ക്കാനത്ത്, ഫാ. ജെസ്റ്റിന്‍ എലുവത്തിങ്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ബിജു പുളിക്കന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments