തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നടന്നു


മധ്യകേരളത്തിലെ ഏറ്റവും വലിയ പൊങ്കാലയായ തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നടതുറപ്പ് മഹോത്സവം ആഘോഷിച്ചു. 
സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ പത്‌നിയും ഭാഗവതയഞ്ജാചാര്യയുമായ ശോഭന രവീന്ദ്രന്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പണ്ടാര അടുപ്പിലേയ്ക്ക് അഗ്‌നിപകര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. വര്‍ധിനി പ്രകാശ്, മധുമതി മഹേഷ് എന്നിവര്‍ ചേര്‍ന്ന് ആദ്യ പൊങ്കാല സമര്‍പ്പിച്ചു. 
ഗിരിജ അനന്തരാമന്‍ മുഖ്യാതിഥിയായി. ക്ഷേത്രം പ്രസിഡന്റ് സുരേഷ് നെല്ലിശ്ശേരി, സെക്രട്ടറി മണികണ്ഠന്‍ തൊട്ടിപറമ്പില്‍, ക്ഷേമസമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ തെക്കൂട്ട്, ട്രഷറര്‍ സജീവന്‍ പണിയ്ക്കപറമ്പില്‍, വൈസ് പ്രസിഡന്റ്മാരായ സുനില്‍ കുഴിച്ചാമഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധിപ്പേരാണ് പൊങ്കാല അർപ്പിക്കാൻ എത്തിച്ചേര്‍ന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price