തൃശൂരിൽ യുവ സംവിധായകൻ മുപ്ലിയം സ്വദേശി ലിജീഷിന് നേരെ ആക്രമണം;കത്തികൊണ്ടുള്ള ആക്രമണത്തിലാണ് പരിക്കേറ്റത്


തൃശൂരിൽ യുവ സംവിധായകന് നേരെ ആക്രമണം. യുവ സംവിധായകൻ മുപ്ലിയം സ്വദേശി ലിജീഷിന് നേരെയാണ് ആക്രമണം നടന്നത്. എം.ഒ റോഡിലെ തട്ട് കടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു സംവിധായകൻ. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന  ചങ്ങനാശ്ശേരി സ്വദേശി ഷിജു, മുതുവറ സ്വദേശി ലിജോ മോൻ എന്നിവരാണ് ആക്രമിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. ബ്ലേഡ്  കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും പണവും ബലമായി തട്ടിയെടുത്തു. ബ്ലേഡ് പോലെയുള്ള കത്തികൊണ്ട്  കഴുത്തിന്റെ പുറകിലും ഇടത് പള്ളയിലും വരഞ്ഞ് മുറിവേൽപ്പിച്ച നിലയിലാണ്. സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments