മറ്റത്തൂർ പഞ്ചായത്ത്‌ കോടാലിയിൽ നിർമ്മിക്കുന്ന കൺവൻഷൻ സെന്ററിന്റെ ഡി പി ആർ പ്രകാശനം നിർവഹിച്ചു

സംസ്ഥാന സർക്കാർ ബജറ്റിൽ  2 കോടി രൂപ അനുവദിച്ച് മറ്റത്തൂർ പഞ്ചായത്ത്‌ കോടാലിയിൽ നിർമ്മിക്കുന്ന കൺവൻഷൻ സെന്ററിന്റെ ഡി പി ആർ പ്രകാശനം പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ  നിർവഹിച്ചു. മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. 

വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി എസ് നിജിൽ, സനല ഉണ്ണികൃഷ്ണൻ, ദിവ്യ സുധീഷ്, പഞ്ചായത്ത്‌ അസിസ്റ്റന്റ് എഞ്ചിനീയർ പി കെ അജയകുമാർ, തൃശ്ശൂർ എൻജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ വി ടി അജയകുമാർ, സിപിഐഎം വെള്ളിക്കുളങ്ങര ലോക്കൽ സെക്രട്ടറി പി കെ രാജൻ, കെ എസ് ബിജു, സൂരജ് കെ എസ്, ഷാന്റോ കൈതാരത് എന്നിവർ സംസാരിച്ചു

Post a Comment

0 Comments