ദേശീയ വിരമുക്തദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കോടാലി ജിഎല്‍പി സ്‌കൂളില്‍ നടന്നു


ദേശീയ വിരമുക്തദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കോടാലി ജിഎല്‍പി സ്‌കൂളില്‍ നടന്നു.വ്യാഴാഴ്ച രാവിലെ 11ന് നടന്ന പരിപാടി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍ പോസ്റ്റര്‍ പ്രകാശനം നടത്തി. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ടി.കെ. ജയന്തി, ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് പി. ജോസ്, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, മറ്റത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. എം.വി. റോഷ്, ഡോ. ടി.കെ. അനൂപ്കുമാര്‍, ഡോ. എന്‍.എ. ഷീജ, പി.എ. സന്തോഷ് കുമാര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ദീപ്തി, പിടിഎ പ്രസിഡന്റ് പി.ബി. ജോഷി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എ. ജയന്‍, ജെഎച്ച്‌ഐ ഇല്യാസ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് സൂപ്പര്‍വൈസര്‍ കെ.കെ. ഉഷ, പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് ഡാര്‍ളി വര്‍ഗീസ്, പിആര്‍ഒ ഷാരിന്‍ എലിസബത്ത്, സോണിയ ജോണി എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments