ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി


നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സർക്കാരിന്റെ ഹർജിയിൽ വിധി പറഞ്ഞത്. തങ്കമണി സിനിമ റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വിധി എല്ലാ അർ്ത്ഥത്തിലും ദിലീപിന് ആശ്വാസമാണ്.ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ ആവശ്യം തള്ളുന്നത്.

Post a Comment

0 Comments