കൊടകരയിലെ പെയിൻ ആൻ്റ് പാലിയേറ്റീവ് രോഗികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു


കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് രോഗികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. ഹെൽത്ത് ഇസ്പെക്ടർ ആൻഡ്രൂസ്, വൈസ് പ്രസിഡൻ്റ് കെ.ജി. രജീഷ് വാർഡുമെമ്പർ സജിനി സന്തോഷ് ആശാ പ്രവർത്തകർ എന്നിവർ യാത്രക്ക് നേതൃത്വം  നൽകി. സഹൃദയ കോളേജ് ഓഫ് എഞ്ചിനിയറിംഗ് യാത്രക്കുള്ള വാഹനം വിട്ടു നൽകി.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ  ഉല്ലാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്പർശം പദ്ധതിയുടെ ഭാഗമായി ഹാപ്പിനസ് പ്രോജക്ട് പഞ്ചായത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉല്ലാസ യാത്രകൾ.

Post a Comment

0 Comments