അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ആഘോഷിച്ചു


അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ആഘോഷിച്ചു.വാർഷികവും അധ്യാപക രക്ഷാകർതൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്   സോജൻ ജോസഫ് അധ്യക്ഷത വഹിച്ചു. അളഗപ്പനഗർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജിജോ ജോൺ  സമ്മാനദാനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. റോയ് തോമസ്, പ്രധാന അധ്യാപിക സിനി എം കുര്യാക്കോസ്, ഡേവിസ് വറീത്, എൻ.എസ് ശാലിനി, വിരമിക്കുന്ന അധ്യാപിക എം. ലളിതാംബിക, ലൂസി സാമുവൽ, എന്നിവർ സംസാരിച്ചു.
കാഴ്ച പരിമിതർക്കുള്ള ലോക ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർഥി സാന്ദ്ര ഡേവീസിനെ ചടങ്ങിൽ ആദരിച്ചു.


Post a Comment

0 Comments