പരസ്യം കണ്ടാല്‍, മൊബൈലില്‍ നോക്കുന്ന സമയം കൊണ്ട് ആയിരങ്ങള്‍ നേടാം എന്ന മോഹത്തിലാണ് പലരും വീണുപോകുന്നത്. യുവാക്കളും വീട്ടമ്മമാരുമാണ് കൂടുതല്‍ ഇത്തരം പരസ്യങ്ങളുടെ ശ്രദ്ധനേടുന്നത്. ഇത്തരം മെസേജിന് പ്രതികരിക്കുന്നവര്‍ക്ക് ഒരു ലിങ്ക് അല്ലെങ്കില്‍ ഒരു മെസേജ് ലഭിക്കുകയും അതില്‍ യൂറ്റിയൂബ് വീഡിയോകള്‍ക്ക് ലൈക്ക് ചെയ്യുന്നതുതുടങ്ങി സിനിമകള്‍ക്ക് റേറ്റിങ്ങ് നല്‍കുക, ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രൊമോഷന്‍ നല്‍കി പ്രോഫിറ്റിന്റെ ഷെയര്‍ നേടുക തുടങ്ങിയ പല ഓഫറുകളാണ് നല്‍കുന്നത്.
ലിങ്കില്‍ ക്‌ളിക്ക് ചെയ്യുന്നതോടെ നാം അറിയാതെ തന്നെ മൊബൈലില്‍ ഒരു വിദൂര നിയന്ത്രണ ആപ് ഇന്‍സ്റ്റാള്‍ ആവുകയും പിന്നീട് മൊബൈലിലെ സ്വകാര്യ വിവരങ്ങളെല്ലാം ചോര്‍ന്നുപോകുന്നതും ചെയ്യുന്നു. ഇത്തരത്തില്‍ സൈബര്‍ ഫ്രോഡുകള്‍ അക്കൌണ്ടിലെ പണം തട്ടിയെടുക്കുന്നതിനു പുറമെ, ചെയ്ത ജോലിക്ക് കൃത്യമായി ശമ്പളം നല്‍കി വിശ്വാസം നേടിയെടുത്തതിനു ശേഷം തട്ടിപ്പുനടത്തുന്ന രീതിയും കണ്ടുവരുന്നുണ്ട്.
ചെയ്യുന്ന ജോലിക്ക് ഡെപ്പോസിറ്റായും പല ടാസ്‌ക്കുകള്‍ക്കുമായും ഘട്ടം ഘട്ടമായി പണം ആവശ്യപെടുന്നതാണ് മറ്റൊരു രീതി. ചെയ്ത ജോലിക്കായി അവര്‍ അയച്ചുതന്ന പണം പിന്‍വലിക്കണമെങ്കില്‍ ടാസ്‌ക് പൂര്‍ത്തീകരിക്കണമെന്നും ആവശ്യപെടാറുണ്ട്. ടാസ്‌ക് പൂര്‍ത്തീകരിക്കാന്‍ വലിയൊരു തുകയാണ് ആവശ്യപെടുക. ഇത്തരത്തില്‍ കൂടുതല്‍ പണം അയച്ചുകൊടുത്താണ് സൈബര്‍ ഫ്രോഡുകളുടെ തട്ടിപ്പിന് ഇരയാകുന്നത്.
വര്‍ക്ക് ഫ്രം ഹോമുമായി ബന്ധപെട്ട ഇത്തരം ഓണ്‍ലൈന്‍ ജോബ് എന്ന പരസ്യങ്ങളോട് വിവേകപൂര്‍വ്വം പ്രതികരിക്കുക. സോഷ്യല്‍ മീഡിയകളില്‍ കണ്ടുവരുന്ന അനാവശ്യ ലിങ്കുകളോട് പ്രതികരിക്കാതിരിക്കുക. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ വിശ്വസ്തരായവര്‍ക്കു മാത്രം നല്‍കുക. പരസ്യങ്ങള്‍ക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കാതിരിക്കുക.
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ 1930 എന്ന നമ്പരില്‍ വിളിക്കുക. കേരളപോലീസ് നല്‍കിവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കുക, പാലിക്കുക.
0 Comments