തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സി.ബി.സി.ഐ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു


തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സി.ബി.സി.ഐ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു.ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് അന്തോണിസാമിയെ ആദ്യ വൈസ് പ്രസിഡന്റും ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസിനെ രണ്ടാമത്തെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോയെ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തിട്ടുണ്ട്.ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന സി.ബി.സി.ഐയുടെ 36 ാമത് ജനറല്‍ ബോഡി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

Post a Comment

0 Comments