പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായി ബിജു അമ്പഴക്കാടനെ തിരഞ്ഞെടുത്തു.
സംസഥാന പ്രസിഡൻ്റ് അജയ്കുമാറാണ് പുതിയ പ്രസിഡൻ്റിനെ പ്രഖ്യാപിച്ചത്.
പ്രവാസി കോൺഗ്രസ പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ്, പ്രവാസി ജില്ലാ കമ്മറ്റി മെമ്പർ, സംസ്ഥാനകമ്മറ്റി നിർവാഹക സമിതിയംഗം, സംസ്‌ഥാന ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങളിലും ബിജു അമ്പഴക്കാടൻ പ്രവർത്തിച്ചിട്ടുണ്ട്.
പ്രവാസ ജീവിതകാലത്ത് സ്പെയിനിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ എന്ന സംഘടന സ്ഥാപിക്കുകയും, മാലയാളികൾക്ക്
സ്പെയിനിലെ വല്ലഡോലിദ് എന്ന സ്ഥലത്തുള്ള ഗാന്ധിപാർക്കിൽ സ്വാതത്ര്യദിനം ആഘോഷിക്കുന്നതിന് സ്പാനിഷ് ഗവർമെന്റിൽ നിന്ന് അനുമതി നേടിയെടുത്തതിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
0 Comments