വരന്തരപ്പിള്ളി കാരികുളത്ത് രണ്ട് യുവാക്കൾക്ക് കുത്തേറ്റു


വരന്തരപ്പിള്ളി കാരികുളത്ത് രണ്ട് യുവാക്കൾക്ക് കുത്തേറ്റു.മുരുക്കുങ്ങൽ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂർ വീട്ടിൽ ഹൈദ്രോസ് മകൻ അനസ് (32), കുളത്തിത്തൊടി ഉമ്മർ മകൻ റഫീക് (32) എന്നിവർക്കാണ് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാരികുളം 907 ജാറത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ദഫ് മുട്ട് നടക്കുന്നതിനിടയിലൂടെ കാർ കടത്തികൊണ്ട് പോകാൻ ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു.
ഇതിനിടെ സമീപത്തെ വീട്ടുമുറ്റത്തിരുന്ന ടാപ്പിംഗ് കത്തി ഉപയോഗിച്ച് കാറിൽ വന്നവരെ കുത്തുകയായിരുന്നു. കേസിലെ പ്രതികൾ പോലീസിൻ്റെ പിടിയിലായതായി സൂചനയുണ്ട്.

Post a Comment

0 Comments