ആനന്ദപുരം ഗവ. യു.പി. സ്‌കൂളിന് പുതിയ കിച്ചണ്‍ ബ്ലോക്ക്

മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഗവ. യു.പി. സ്‌കൂളിലെ പുതിയ കിച്ചണ്
 ബ്ലോക്കിന്റെ നിര്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 100 ദിന കര്മ്മ പരിപാടിയുടെ ഭാഗമായി വിദ്യഭ്യാസ വകുപ്പിന്റെ സഹായത്തോടെ ഏഴേകാല് ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കിച്ചണ്ബ്ലോക്ക് നിര്മ്മിക്കുന്നത്. നിര്മ്മാണോദ്ഘാടന ചടങ്ങില് ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി ചെയര്മാനും വാര്ഡ് മെമ്പറുമായ കെ.യു. വിജയന് അധ്യക്ഷത വഹിച്ചു.

ചടങ്ങില് പി ടി എ പ്രസിഡന്റും പഞ്ചായത്തംഗവുമായ എ.എസ് സുനില്കുമാര്, ഹെഡ്മിസ്ട്രസ്സ് ബീന സന്തോഷ്, സീനിയര് അസി. ഇന്ദു, എം പി ടി എ പ്രസിഡന്റ് ഷീബാ ജയന് തുടങ്ങിയവര് സംസാരിച്ചു. 
See less

Post a Comment

0 Comments