സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ വിളംബര ജാഥ സംഘടിപ്പിച്ചു


കോൺഗ്രസ്സ് വരന്തരപ്പിള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ വിളംബര ജാഥ സംഘടിപ്പിച്ചു.
നന്തിപുലം സെന്ററിൽ നിന്ന്  മൂപ്ലിയത്തേക്ക് ആരംഭിച്ച ജാഥ ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രൻ മണ്ഡലം പ്രസിഡന്റ്‌ ഇ.എം. ഉമ്മറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
മൂപ്ലിയം സെന്ററിൽ നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി  ഡോ. സോയ ജോസഫ് ഉദ്ഘടാനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്‌ ഇ.എം. ഉമ്മർ അധ്യക്ഷത വഹിച്ചു.  
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ഔസേഫ് ചെരടായി,
 യുഡിഎഫ് ചെയർമാൻ കെ.എൽ.ജോസ്, പ്രവാസി കോൺഗ്രസ്സ് തൃശ്ശൂർ ജില്ല പ്രസിഡന്റ്‌ ബിജു അമ്പഴക്കാടൻ, യൂത്ത് കോൺഗ്രസ്സ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ ഇബ്രാഹിം,
മഹിളാ കോൺഗ്രസ്സ് പുതുക്കാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ മോളി ജോസഫ്, ബൈജു ഈന്തനച്ചാലിൽ, ജ്യോതിഷ്, സാന്റോ നന്ദിപുലം തുടങ്ങിയവർ  സംസാരിച്ചു.

Post a Comment

0 Comments