നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി ആഘോഷിച്ചു


വരന്തരപ്പിള്ളി നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ  കുംഭഭരണിയുടെ ഭാഗമായി രാവിലെ ക്ഷേത്രചടങ്ങുകൾക്ക് ശേഷം ശീവേലി എഴുന്നള്ളിപ്പ്, പൊങ്കാല സമർപ്പണം എന്നിവയുണ്ടായി. തന്ത്രി അഴകത്ത് മനക്കൽ ത്രിവിക്രമൻ നമ്പൂതിരിപ്പാട് പൊങ്കാല ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഗജരാജൻ ദേവസ്വം ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പ് ഏറ്റി. മേളത്തിന് പോറാത്ത് മാരാത്ത് ചന്ദ്രശേഖര മാരാർ നേതൃത്വം നൽകി. വൈകീട്ട് ആറിന്  നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, തിരുവാതിരക്കളി, ഏഴിന് തായമ്പക, തുടർന്ന് കളമെഴുത്തു പാട്ട്, എഴുന്നള്ളിപ്പ്, ഭഗവതി നൃത്തം എന്നിവയും ഉണ്ടായി.
കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം.കെ. സുദർശൻ, അംഗം എം.ബി. മുരളീധരൻ, കമ്മിഷണർ സി. അനിൽ കുമാർ, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്താ, സെക്രട്ടറി പി. ബിന്ദു, എന്നിവരും മറ്റു ഉദ്യോഗസ്ഥരും ഉപദേശകസമിതി അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ കിടപ്പുരോഗികളായ അംഗങ്ങൾക്ക് വീടുകളിൽ പ്രസാദ ഊട്ടു ഭക്ഷണം വീട്ടിൽ എത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കമായി.

Post a Comment

0 Comments