കലാഭവൻ മണിയുടെ സ്മാരകം വരാതിരിക്കാൻ ചിലർ ശ്രമിക്കുന്നു;ആർഎൽവി രാമകൃഷ്ണൻ


കലാഭവൻ മണിയുടെ സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ.   മണിയുടെ സ്മാരകം പ്രഖ്യാപനമായി മാത്രം ഒതുങ്ങി. കലാഭവൻ മണി മരിക്കുമ്പോൾ ഉണ്ടായിരുന്ന അതേ സർക്കാരാണ് ഇപ്പോഴും. സ്മാരകം വൈകുന്നതിൽ പ്രതിഷേധിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.  പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല.സർക്കാരിന്‍റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നുവെന്നും ആർ.എൽ.വി രാമകൃഷ്ണൻ വിമർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price