ചൂട് കനക്കുന്നു; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്ത് ചൂട് കനക്കുന്ന പശ്ചാത്തലത്തില്‍ ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു മുന്നറിയിപ്പുള്ളത്.കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണു നിര്‍ദേശം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments