കുതിരാനിൽ കോടികളുടെ മയക്കുമരുന്ന് വേട്ട;രണ്ട് പേർ പിടിയിൽ


കുതിരാനിൽ വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയുമാണ് കുതിരാനില്‍ വെച്ച് പിടിച്ചെടുത്തത്. രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പോലീസും ചേര്‍ന്നായിരുന്നു പരിശോധന.

Post a Comment

0 Comments