മാള വള്ളിവട്ടം ബ്രാലത്ത് മദ്യപിച്ച് ഉണ്ടായ തർക്കത്തിൽ അച്ഛൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. ആലപ്പുഴ വീട്ടിൽ ബാബുവിൻ്റെ മകൻ ബൈജു (39) ആണ് മരിച്ചത്. ഈ മാസം 10 നാണ് സംഭവം. മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മിൽ വീട്ടിൽ വച്ച് തർക്കത്തിലാവുകയും അച്ഛൻ മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതര ആയതിനാൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ബൈജുവിന്റെ മരണം. പിതാവ് ബാബു പൊലീസ് കസ്റ്റഡിയിലായതാണ് സൂചന.
0 Comments