കാര്‍ഷിക മേഖലക്കും ഗ്രാമ പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണത്തിനും, ലൈഫ് പദ്ധതിക്കും ഊന്നല്‍ നല്‍കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര ലക്ഷ്യം കൈവരിക്കുന്നതിനായി 1 കോടി 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഓഫീസ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ 2.5 കോടി ഉള്‍പ്പെടെ 5 കോടി രൂപയും ഭൂമിയും വീടും ഇല്ലാത്ത ഭൂരഹിതരെ സഹായിക്കുന്നതിനായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 68 ഗുണഭോക്താക്കള്‍ക്ക് ഫ്‌ലാറ്റ് സമുച്ചയവും ഭൂമിയുള്ള 50 പേര്‍ക്ക് വീടും നല്‍കുന്നതിന് വേണ്ടി 11.75 കോടി രൂപയും ആരോഗ്യ മേഖലയുടെ വികസനത്തിനുവേണ്ടി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിലുള്ള എല്ലാ റോഡുകളും ഈ കാലയളവില്‍ പൂര്‍ണമായും ഗതാഗത സൗകര്യമൊരുക്കുന്നതിനാവശ്യമായ 1.17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകളുടെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 27.3 ലക്ഷം രൂപയും കുട്ടികളുടെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ പദ്ധതിക്കായി 10 ലക്ഷം രൂപയും മാലിന്യ സംസ്‌കരണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് 90 ലക്ഷം രൂപയും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 301632955 കോടി വരവും 286731861 കോടി ചെലവും 14901694 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്.
0 Comments