പുതുക്കാട് റെയില്‍വേ സ്‌റ്റേഷൻ, പുതുക്കാട് സെൻ്റർ എന്നിവിടങ്ങളിൽ സുരേഷ്ഗോപി സന്ദർശനം നടത്തി


പുതുക്കാട്  റെയില്‍വേ സ്‌റ്റേഷൻ, പുതുക്കാട് സെൻ്റർ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ മുന്‍ എംപി സുരേഷ്‌ഗോപി നേരിട്ടെത്തി.പുതുക്കാട് സെന്ററില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതുക്കാട് മേല്‍പാലം സംബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്ക് മുന്‍പ് സുരേഷ്ഗോപിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരേഷ്‌ഗോപി നേരിട്ടെത്തിയത്. പുതുക്കാട് സെന്ററിലെ പ്രശ്‌നങ്ങള്‍ യാത്രക്കാരോട് ചോദിച്ചറിഞ്ഞു. ജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായവും ആരായുകയും ചെയ്തു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വിഷയം സംസാരിക്കാം എന്ന് ഉറപ്പ് നല്‍കി. പുതുക്കാട് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നവീകരണം, പുതുക്കാട് റെയില്‍വേ മേല്‍പാലം, അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം തുടങ്ങി വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സുരേഷ്ഗോപി റെയില്‍വേ സ്റ്റേഷനിലെത്തിയത്. 
സ്റ്റേഷന്‍ മാസ്റ്റര്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, യാത്രക്കാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, ജില്ലാ സെക്രട്ടറി കെ.എന്‍. ഹരി, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മണ്ഡലം പ്രസിഡൻ്റുമാരായ അരുണ്‍കുമാര്‍,  എ.ജി. രാജേഷ്,  കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, രവികുമാര്‍ ഉപ്പത്ത് എന്നിവരും സുരേഷ്‌ഗോപിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments