ആമ്പല്ലൂർ കുണ്ടുക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാൽ ആഘോഷം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9 ന് പെരുവനം സതീശൻ മാരാരുടെ മേളത്തിൻ്റെ അകമ്പടിയിൽ ശീവേലി നടക്കും. തുടർന്ന് പ്രസാദ ഊട്ട് നടക്കും.ഉച്ചതിരിഞ്ഞ് 3 ന് അയിലൂർ അനന്തനാരായണ ശർമ്മയുടെ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ തെക്കെ ഗോപുരത്തിന് മുൻപിൽ നിന്ന് കാഴ്ച്ചശീവേലി നടക്കും. തിരുവാണിക്കാവ് രാജഗോപാൽ, ഊട്ടോളി മഹാദേവൻ എന്നി കൊമ്പൻമാർ തിടമ്പേറ്റും.വൈകിട്ട് അഞ്ചിന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ എട്ട് ഗജവീരൻമാർ അണിനിരക്കും. അഞ്ച് ദേശങ്ങളുടെ സഹകരണത്തോടെയാണ് ഉത്സവം ആഘോഷിക്കുന്നത്. ദീപാരാധനക്ക് ശേഷം തായമ്പക നടക്കും. തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം കളമെഴുത്ത് പാട്ട്, വേലവരവ്, വടക്കുവാതുക്കൽ ഗുരുതി എന്നിവ നടക്കും.ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ ജി.കലാസാഗരൻ, പി.രതീഷ്, ജയൻ മഠത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments