ഒല്ലൂർ സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ മോഷണശ്രമം


ഒല്ലൂർ സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ മോഷണശ്രമം.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
ഓഫിസ് മുറിയിലും, അധ്യാപകരുടെ മുറിയിലും മോഷ്ടാവ്  കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.  മേശകളിലെയും, അലമാരകളിലെയും വസ്തുക്കൾ വലിച്ചുവാരിയിട്ട നിലയിലാണ്. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സ്കൂളിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.
മുഖം മൂടി ധരിച്ചും, കൈയ്യുറ ധരിച്ചുമായിരുന്നു മോഷ്ടാവ് സ്കൂളിൽ വന്നത്.  
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒല്ലൂർ പൊലീസ് അന്വേക്ഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും പരിശോധനക്ക് എത്തിയിരുന്നു.

Post a Comment

0 Comments