വരന്തരപ്പിള്ളി പഞ്ചായത്തിൻ്റെ സാന്ത്വന പരിചരണ പരിപാടിയുടെ ഭാഗമായി രോഗീ ബന്ധു സ്നേഹസംഗമം നടത്തി. കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് അജിത സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ജി.അശോകൻ, മെഡിക്കൽ ഓഫീസ് ഇൻചാർജ് ഡോ.ബാസ്റ്റിൻ വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ.സദാശിവൻ, പഞ്ചായത്തംഗങ്ങളായ റോസിലി തോമസ്, അഷറഫ് ചാലിയത്തൊടി, ബിന്ദു ബഷീർ, എം.ബി.ജലാൽ, കൺവീനർ ടി.കെ.സലീഷ് തുടങ്ങിയവർ സംസാരിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സ് കെ.എ.രാധിക, തണൽ വീട് സെക്രട്ടറി സി.എ. ബഷീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
0 Comments