സ്വർണവിലയിൽ പുതിയ റെക്കോർഡ്. ഇന്ന് ഗ്രാമിന് 5,875 രൂപയിലും പവന് 47000 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. പവന് 680 രൂപയാണ് വർധിച്ചത്. പണിക്കൂലിയും ജിഎസ്ടി അടക്കമുള്ള നികുതികളും കൂടി ചേർക്കുമ്പോൾ പവന്റെ വില അര ലക്ഷത്തോളം എത്തും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകുമ്പോള്‍ വില കുതിക്കുമെന്ന സൂചനയാണിത്.
0 Comments