തൊട്ടിപ്പാൾ പള്ളി തിരുനാൾ ഏപ്രില്‍ 7 ന്


തൊട്ടിപ്പാള്‍ സെന്റ് മേരീസ് പള്ളിയിലെ തിരുനാൾ ഏപ്രില്‍ 6,7 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 1ന് വൈകിട്ട് 5.30ന് ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. ഏപ്രില്‍ 5ന് വൈകിട്ട് 7ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും.ഏപ്രിൽ 6ന് രാത്രി  8.30ന് ലദീഞ്ഞ്, കൂടുതുറക്കല്‍, രൂപം എഴുന്നള്ളിച്ചുവെക്കല്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ 7ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോയ് പയ്യപ്പിള്ളി കാര്‍മികനാകും. ഫാ. ജോളി ആന്‍ഡ്രൂസ് സന്ദേശം നല്‍കും. വൈകിട്ട് 4ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം എന്നിവ നടക്കും. എട്ടാമിടം ഏപ്രില്‍ 16 ന് ഞായറാഴ്ച ആചരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ. ബെന്‍സി ചീനാന്‍, കൈക്കാരന്മാരായ തെക്കിനിയത്ത് മാത്യു ആന്റു, എലുവത്തുക്കാരന്‍ അന്തോണി ജോണ്‍സണ്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഇ.ടി. പോള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments