ബസ്സിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു


ദേശീയപാത വഴുക്കുംപാറയിൽ  സ്വകാര്യ ബസിൽ നിന്ന് വീണ്  ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
കൽക്കത്ത സ്വദേശി  ജയന്തബാഗ് (23)ആണ് മരിച്ചത്.  കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ഇയാൾ. പട്ടിക്കാട് നിന്നും
മേക്കാട്ടിൽ എന്ന ബസിലാണ്  ഇയാളും സുഹൃത്തും കയറിയത്.
വഴക്കും പാറയിലെ സ്റ്റോപ്പിൽ ബസ് നിർത്തുന്നതിനു തൊട്ടുമുൻപായി ചവിട്ട് പടിയിൽ നിൽക്കുകയായിരുന്ന ജയന്തബാഗ് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലെ ഡിവൈഡറിൽ തലയിടിച്ച്  ഗുരുതര പരിക്കേറ്റയാളെ ഉടൻ  ജില്ലാ ജനറൽ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments