സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ട്, അത് പ്രചാരണവേളയില്‍ ജനങ്ങളുടെ പെരുമാറ്റത്തില്‍ നിന്ന് മനസിലായി, മതപ്രീണനത്തിനില്ല, ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. താൻ ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസുമായി ബന്ധപ്പെട്ട ചോദ്യത്തിന് അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് അരി നല്‍കട്ടെ എന്നായിരുന്നു പ്രതികരണം.
0 Comments