എൽഡിഎഫ് പുതുക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ചേർന്നു


എൽഡിഎഫ് പുതുക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ പുതുക്കാട് ചേർന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രൻ എംഎൽഎ  അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, കെ.പി. രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി.എ. രാമകൃഷ്ണൻ, സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, ഫ്രഡ്ഢി കെ. താഴത്ത്, എ.വി. വല്ലഭൻ,  രാഘവൻ മുളങ്ങാടൻ, ജോർജ് താഴെക്കാടൻ, മോളി ഫ്രാൻസിസ്, പി.കെ. ശേഖരൻ എന്നിവർ സംസാരിച്ചു. കെ കെ രാമചന്ദ്രൻ, പ്രിയനന്ദനൻ, ടി.എ. രാമകൃഷ്ണൻ, വി.എസ്. പ്രിൻസ് എന്നിവർ രക്ഷാധികാരികളായും, സെക്രട്ടറിയായി പി.കെ. ശേഖരനെയും, പ്രസിഡൻ്റായി പി.കെ. ശിവരാമൻ, ട്രഷററായി സി.യു പ്രിയൻ എന്നിവർ ഭാരവാഹികളായി 1501 അംഗ ജനറൽ കമ്മറ്റിയും, 301 അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയും രൂപീകരിച്ചു.

Post a Comment

0 Comments