പിതാവിൻ്റെ സ്മരണയിൽ പി.പി.ജോർജിൻ്റെ വീട്ടിൽ മുരളിയെത്തി


യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ മുൻകൃഷിമന്ത്രി പി.പി. ജോർജിന്റെ വീട്ടിലെത്തി. പിതാവ് കെ. കരുണാകരന്റെ സഹചാരിയും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായിരുന്ന പി.പി. ജോർജിന്റെ ഭാര്യ റീത്ത, മരുമകൻ ഡി.സി.സി. സെക്രട്ടറിയുമായ സെബി കൊടിയനും മുരളീധരനെ സ്വീകരിച്ചു. 
തുടർന്ന് അന്തരിച്ച മുൻ ഡി.സി.സി. പ്രസിഡന്റ് എം.പി. ഭാസ്കരൻ നായരുടെ വീട്ടിലും മുരളീധരൻ എത്തി. ഉച്ചയോടെ വെള്ളിക്കുളങ്ങര ശാസ്താംപൂവ്വത്തെ ആദിവാസി കോളനിയിലെത്തിയ മുരളീധരൻ കഴിഞ്ഞ ദിവസം വനത്തിൽവെച്ചു മരിച്ച അരുൺ, സജിക്കുട്ടൻ എന്നിവരുടെ വീടുകളും സന്ദർശിച്ച
ശേഷം ജില്ലാ കൺവെ വെൻഷനിൽ പങ്കെടുക്കാൻ തൃശ്ശൂരിലേക്ക് മടങ്ങി.
യു.ഡി.എഫ്. ചെയർമാൻ എം.പി. വിൻസൻ്റ് എം.കെ. പോൾസൻ, ഡി.സി.സി. ജനറൽ സെക്രട്ടറി മാരായ സജീവൻ കുരിയച്ചിറ,  പി.പി. ചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ, മണ്ഡലം  പ്രസിഡന്റ് ടി.എസ്. രാജു, ജോളി ചുക്കിരി, ലിൻസൻ പല്ലൻ തുടങ്ങിയവർ മുരളീധരനോടൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments