ഹോംഗാർഡ് കുഴഞ്ഞുവീണ് മരിച്ചു


ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞ് വീണ് മരിച്ചു. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഭാസ്ക്കരൻ്റെ മകൻ അശോകൻ (58) ആണ് മരിച്ചത്. വീടിനടുത്ത് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇരിങ്ങാലക്കുട ഠാണാവിൽ ഗതാഗത നിയന്ത്രണം നടത്തുന്നതിനായി സ്ഥിരമായി ഡ്യൂട്ടിയിലുണ്ടായിരുന്നു.പുതുക്കാട് സ്റ്റേഷനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

0 Comments