അളഗപ്പ നഗര്‍, തൃക്കൂര്‍ പഞ്ചായത്ത് പരിധികളില്‍ ജോലി ഒഴിവുകള്‍




1️⃣ *മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒഴിവ്‌*


അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിലേയ്ക്ക് നാഷ്ണല്‍ ആയുഷ് വിഷന്‍ പദ്ധതി പ്രകാരം മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജിഎന്‍എം ആണ് യോഗ്യത. പ്രായപരിധി- 40 വയസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി- ചൊവ്വാഴ്ച (12.03.2024). ഫോണ്‍- 8921258563.


2️⃣*ആശ വര്‍ക്കര്‍ നിയമനം*


തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയുടെ ഒഴിവ് ഉണ്ട്. എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരും തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 5ാം വാര്‍ഡ് നിവാസികളുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത ഉള്ളവര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുമായി തൃക്കൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലോ 97470 41230 എന്ന നമ്പറിലോ ബന്ധപ്പെടുക.

Post a Comment

0 Comments